കെ എം എ വിമെൻ ലീഡർഷിപ് കോൺക്ലേവ്

Posted on: March 3, 2015

KMA-Woman-2015-big

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ എം എ) ആഭിമുഖ്യത്തിൽ വനിതാ നേതൃത്വ സമ്മേളനം സംഘടിപ്പിക്കുന്നു. മാർച്ച് 6 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ പനമ്പിള്ളി നഗർ സെന്റർ ഹോട്ടലിലാണ് സമ്മേളനം. നയിക്കുക, പ്രോത്സാഹിപ്പിക്കുക, സാക്ഷാത്കരിക്കുക, ശാക്തീകരിക്കുക എന്നതാണ് സമ്മേളനത്തിന്റെ ചർച്ചാ വിഷയം.

കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ. എം ബീന, ശോഭ കോശി, ചലചിത്രതാരം പാർവതി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. ജാൻസി ജെയിംസ്, നർത്തകി ഡോ. മേദിൽ ദേവിക എന്നിവർ സംബന്ധിക്കും. അനിത പ്രതാപ്, അരുണാചലം മുരുഗാനന്ദം, ഡോ. അഞ്ജന മൈത്ര, ഡോ. ലക്ഷ്മി നായർ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.