എല്‍ഐസിക്ക് 13,428 കോടി രൂപ അറ്റാദായം

Posted on: May 25, 2023

കൊച്ചി : ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) മാര്‍ച്ചില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 13,428 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ലാഭം കഴിഞ്ഞ വര്‍ഷം ഇതേ ക്വാര്‍ട്ടറിലെ 2,371 കോടി രൂപയില്‍ നിന്ന് 466 ശതമാനം വര്‍ധിച്ചു.

2023 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തേക്ക് 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 3 രൂപ അന്തിമ ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 

TAGS: LIC |