നടപടിക്രമങ്ങളുടെ നൂലാമാല കേരളത്തിനു ശാപമെന്നും ജിജി തോംസൺ

Posted on: March 1, 2015

KMA-Jiji-Tthomson-bigകൊച്ചി : വിവാദം ഭയന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ തീരുമാനങ്ങൾ എടുക്കാൻ മടിക്കുന്നുവെന്നു ചീഫ് സെക്രട്ടറി ജിജി തോംസൺ. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജ്‌മെന്റ്‌റ് വാരാഘോഷത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരണാ പത്രങ്ങളിൽ ഒപ്പിടാൻ പോലും ഉദ്യോഗസ്ഥർ മടിക്കുകയാണ്. കേരളത്തിൽ എന്ത് വിവാദം ഉണ്ടായാലും വിജിലൻസിനെ കുറിച്ചാണ് സംസാരിക്കുന്നത്. വിജിലൻസിന്റെ ക്വിക് വെരിഫിക്കേഷൻ പേടിച്ച് ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ മടിക്കുകയാണെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

ലാഭം എന്ന വാക്കിനോട് തന്നെ മലയാളികൾക്ക് വെറുപ്പാണ്. ലാഭമുണ്ടാക്കാൻ വേണ്ടി തന്നെയാണ് വ്യവസായികൾ പണം മുടക്കുന്നതും വ്യവസായം തുടങ്ങുന്നതും. ആഗോള വ്യവസായ സംഗമം ആദ്യം തുടങ്ങിയത് കേരളമാണ്. പിന്നീട് ഗുജറാത്ത് അത് ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഗുജറാത്ത് കേരളത്തേക്കാൾ ഏറെ മുന്നേറിയത് ലക്ഷ്യബോധമുള്ളത് കൊണ്ടുമാണെന്നും ജിജി തോംസൺ പറഞ്ഞു.

കെ എം എ പ്രസിഡന്റ് പി പ്രേംചന്ദ് അധ്യക്ഷത വഹിച്ചു. മാത്യു ഉറുമ്പത്ത്, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ സംബന്ധിച്ചു.