റീലൊക്കേഷന്‍ എളുപ്പമാക്കുന്നതിനായി അണ്‍ഫോറിന്‍ എക്‌സ്‌ചേഞ്ച് ഡിജിറ്റല്‍ കമ്യൂണിറ്റിയുമായി എച്ച്എസ്ബിസി

Posted on: May 10, 2023

കൊച്ചി : ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പുനരധിവസിക്കുന്നവര്‍ക്ക് സഹായം നല്‍കുന്ന അണ്‍ഫോറിന്‍ എക്സ്ചേഞ്ച് എന്ന ഡിജിറ്റല്‍ കമ്യൂണിറ്റിയുമായി എച്ച്എസ്ബിസി. വിദേശത്തേക്കു പോകുന്ന ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ അവിടുത്തെ സാഹചര്യങ്ങളുമായി വേഗത്തില്‍ ഇഴുകിച്ചേരുന്നിന് സഹായമാകുന്ന രീതിയിലാണ് എച്ച്എസ്ബിസിയുടെ ഡിജിറ്റല്‍ കമ്യൂണിറ്റി. സെലിബ്രിറ്റികള്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍, മറ്റൊരു രാജ്യത്തേക്ക് താമസം മാറിയ എച്ച്എസ്ബിസി ജീവനക്കാര്‍ എന്നിവരില്‍ നിന്നുള്ള നിര്‍ദേശങ്ങളും സൗജന്യ ടിപുകളും മറ്റു വിവരങ്ങളും അണ്‍ഫോറിന്‍ എക്സ്ചേഞ്ച് വഴി ലഭിക്കും.

ഹാഷ്ടാഗ് അണ്‍ഫോറിന്‍ എക്സചേഞ്ച് എന്ന കമ്യൂണിറ്റി ഇന്‍സ്റ്റഗ്രാമില്‍ ലഭ്യമാണ്. എച്ച്എസ്ബിസി അംബാസിഡര്‍മാരായ പ്രമുഖ ടെന്നീസ് താരം എമ്മ റാഡുകാനു എംബിഇ, റെഗ്ബി താരം ബ്രിയാന്‍ ഓഡ്രിസ്‌കോള്‍ എന്നിവര്‍ നല്‍കുന്ന സൗജന്യ നിര്‍ദേശങ്ങള്‍ എച്ച്എസ്ബിസിയുടെ യുട്യൂബ് ചാനല്‍ വഴി ലഭിക്കും. പുതിയ രാജ്യത്തേക്കു പോകുമ്പോള്‍ വ്യക്തികള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കി സമാനമായ സമൂഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നതെന്ന് എച്ച്എസ്ബിസി ഇന്ത്യ വെല്‍ത്ത് ആന്റ് പേഴ്സണല്‍ ബാങ്കിംഗ് വിഭാഗം മേധാവി സന്ദീപ് ബത്ര പറഞ്ഞു. അതേസമയം വിദേശികള്‍ ഇന്ത്യയില്‍ താമസമുറപ്പിക്കുന്നത് ലളിതവും സൗകര്യപ്രദവുമെന്ന് എച്ച്എസ്ബിസി നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിദേശരാജ്യത്തേക്ക് പോകുന്നവര്‍ക്ക് ആ രാജ്യത്തെ സാഹചര്യങ്ങളുമായി ഇഴുകിച്ചേരുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി സര്‍വേ വ്യക്തമാക്കുന്നു.

ആഗോള തലത്തില്‍ ഒന്‍പതോളം കേന്ദ്രങ്ങളിലായി നിലവില്‍ വിദേശത്തു താമസിക്കുകയും ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വേയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സര്‍വേയില്‍ പങ്കെടുത്ത വിദേശത്തു കഴിയുന്ന ഇന്ത്യക്കാരില്‍ 33 ശതമാനം പേരും അവിടത്തെ പ്രാദേശികവാസികളാണെന്ന പ്രതീതി ലഭിക്കാത്തവരാണെന്നാണ് അഭിപ്രായപ്പെട്ടത്.

ഏഴായിരത്തിലേറെ പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. വിദേശത്തേക്കു നീങ്ങുമ്പോള്‍ ജനങ്ങള്‍ നേരിടുന്ന മാനസികമായ വെല്ലുവിളികളാണ് എച്ച്എസ്ബിസിയുടെ ഗവേഷണത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് എച്ച്എസ്ബിസിയുടെ ക്യാമ്പെയിനെ പിന്തുണച്ച് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ ജെഫ്രി എല്‍ കോഹെന്‍ പറഞ്ഞു.

TAGS: HSBC |