ആനന്ദ് കൃഷ്ണമൂർത്തി കാത്തലിക് സിറിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ

Posted on: July 23, 2015

CSB-Anand-Krishnamurthy-MD-

കൊച്ചി : കാത്തലിക് സിറിയൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ആനന്ദ് കൃഷ്ണമൂർത്തി നിയമിതനായി. മദ്രാസ് ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടിയ കൃഷ്ണമൂർത്തിക്ക് ബാങ്കിംഗ് മേഖലയിൽ 22 വർഷത്തോളം പ്രവർത്തി പരിചയമുണ്ട്.

മുൻപ് എച്ച്എസ്ബിസി ബാങ്കിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 2014 ഏപ്രിൽ ഏഴു മുതൽ ബാങ്കിന്റെ കോർപറേറ്റ് ബാങ്കിംഗ്, ചെറുകിട, ഇടത്തരം ബിസിനസ് മേഖല, ഇന്റഗ്രേറ്റഡ് ട്രഷറി ഓപറേഷൻസ് എന്നിവയുമായി ബന്ധപ്പെട്ട് ഹോൾസെയിൽ ആൻഡ് ട്രഷറി വിഭാഗം മേധാവിയായി പ്രവർത്തിക്കുകയായിരുന്നു.

ആനന്ദ് കൃഷ്ണ മൂർത്തിയുടെ നിയമനത്തെ സ്വാഗതം ചെയ്യുന്നതായി ബാങ്ക് പാർട്ട് ടൈം ചെയർമാൻ എസ്. സന്താനകൃഷ്ണൻ പറഞ്ഞു.