നിക്ഷേപസൗഹാർദ്ദ ബജറ്റെന്ന് സി. ജെ. ജോർജ്

Posted on: March 1, 2015

C-J--George-Geojit-B-N-P-Pa

കൊച്ചി : മൂലധന വിപണിയെ സംബന്ധിച്ച് നിക്ഷേപ സൗഹാർദ്ദ ബജറ്റാണ് അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ചിട്ടുള്ളതെന്ന് ജിയോജിത് ബിഎൻപി പാരിബ മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജ് അഭിപ്രായപ്പെട്ടു. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ആർഇഐടിഎസ്) യൂണിറ്റുകൾക്കും ലിസ്റ്റ് ചെയ്ത മറ്റ് സെക്യൂരിറ്റികൾക്കും നിലവിലുണ്ടായിരുന്ന കാപ്പിറ്റൽ ഗെയിൻസ് നികുതിയിലെ അസ്വഭാവികത എടുത്തുകളഞ്ഞതാണ് പ്രധാനം.

നിലവിൽ മൂലധന നേട്ടം നികുതിരഹിതമാക്കുന്നതിന് നിക്ഷേപകർ മൂന്നു വർഷം കാത്തിരിക്കണമായിരുന്നു. ഇത് റിറ്റ്‌സിന് അനുകൂലമായിരുന്നില്ല. റിറ്റ്‌സിനും ഇക്വിറ്റി ഷെയറുകൾക്കും സമാന പരിഗണന നൽകിയതിലൂടെ ഒരു ലക്ഷം കോടി രൂപ വിലയുള്ള റിറ്റ്‌സ് സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനാവുമെന്ന് സി. ജെ. ജോർജ് ചൂണ്ടിക്കാട്ടി. എഫ്എഫംസിയും സെബിയുമായുള്ള ലയനം അവധിവ്യാപാരത്തിന്റെ ശാക്തീകരണത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.