സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ജിയോജിത്തിന്റെ പാര്‍ട്ണര്‍’ പദ്ധതി

Posted on: June 26, 2021

കൊച്ചി : ജിയോജിത് ഡിജിറ്റല്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘പാര്‍ട്ണര്‍’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കേരള ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് നിര്‍വ്വഹിച്ചു.

partner.geoit.com എന്ന പാര്‍്ണര്‍ പോര്‍ട്ടലിലൂടെ ജിയോജിത്തുമായി കൈകോര്‍ത്ത് വരുമാനം സൃഷ്ടിക്കാനുള്ള അവസരമാണ് പദ്ധതിയില്‍ ഒരുക്കിയിട്ടുള്ളത്. ആശയവിനിമയത്തിന് കഴിവുള്ള, വിദ്യാസമ്പന്നരായ ചെറുപ്പ
ക്കാര്‍, വീട്ടമ്മമാര്‍, വിരമിച്ച ആളുകള്‍ എന്നിവര്‍ക്ക് പ്രാരംഭ ചെലവുകളൊന്നുമില്ലാതെ തന്നെ ഈ
പരിപാടിയുടെ ഭാഗമാകാം. സെബിനിയന്ത്രിത പരിപാടിയില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ക്ക്
സൗജന്യ ഡിജിറ്റല്‍ പരിശീലനവുംനല്‍കും.

ഐ. പി. ഒ.കള്‍, മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍, പി.എം.എസ്., എ.ഐ.എഫ്., സ്ഥിര നിക്ഷേപങ്ങള്‍, എന്‍.സി.ഡി.കള്‍, ബോണ്ടുകാം, വായ്പകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രോഡക്ടകള്‍ പോര്‍ട്ടല്‍ ഉപയോഗിച്ച് ഇടപാടുകാരെപരിചയപ്പെടുത്താം.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജിയോജിത് മാനേജിംഗ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ. ബാലകൃഷ്ണന്‍, സതീഷ് മേനോന്‍ എന്നിവരുംപങ്കെടുത്തു.

TAGS: Geojit |