കേരളത്തോട് കടുത്ത അവഗണനയെന്ന് കെ. എം. മാണി

Posted on: February 28, 2015

Budjet-big

തിരുവനന്തപുരം : കേരളത്തോട് കടുത്ത അവഗണന കാട്ടുന്ന ബജറ്റാണ് അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ. എം. മാണി അഭിപ്രായപ്പെട്ടു. റബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചിട്ടില്ല. വളത്തിന്റെ സബ്‌സിഡി പുനസ്ഥാപിച്ചില്ല. ഇതൊരു കോർപറേറ്റ് സൗഹൃദ ബജറ്റാണ്.

സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും പ്രോത്സാഹനം നൽകുന്നതിൽ കേരളം മുന്നിലാണെന്നും കെ. എം. മാണി ചൂണ്ടിക്കാട്ടി.