എല്‍ഐസി ബീമാ രത്‌ന പ്ലാന്‍ : നിക്ഷേപത്തിന്റെ പത്തിരട്ടി

Posted on: March 7, 2023

കൊച്ചി : പരിരക്ഷയും സമ്പാദ്യവും ഉറപ്പുനല്‍കുന്ന ഒരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്‌സ്, ലൈഫ് ഇന്‍ഷ്വറന്‍സ് പ്ലാനാണ് എല്‍ഐസി ബീമാ രത്‌ന പ്ലാന്‍. നിക്ഷേപത്തിന്റെ പത്തിരട്ടി നേടാം എന്നതാണ് ഇതിന്റെ പ്രത്യേ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ 2022 മെയില്‍ ആരംഭിച്ച പ്ലാനാണിത്.

നിക്ഷേപകന് അവരുടെ പ്രാരംഭ നിക്ഷേപത്തിന്റെ 10 ഇരട്ടി വരെ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.പോളിസി എടുക്കുന്നവര്‍ക്ക് കാലാവധിയില്‍ ഗ്യാരണ്ടീഡ് അഡിഷനോടൊപ്പം മെച്യൂരിറ്റി തുക കൂടി ലഭിക്കുന്ന പ്ലാനാണിത്. മാത്രമല്ല പോളിസി കാലയളവിനുള്ളില്‍ മരണപ്പെടുന്നവരുടെ നോ
മിനിക്ക് മരണാനുകൂല്യവും ലഭിക്കും.

15 വര്‍ഷമാണ് പദ്ധതിയുടെ പോളിസി കാലാവധി. അഞ്ച് ലക്ഷമാണ്് കുറഞ്ഞ നിക്ഷേപ തുക. മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, അര്‍ധവാര്‍ഷികത്തിലോ, വാര്‍ഷികമായോ തുക നിക്ഷേപിക്കാം. 15 വര്‍ഷം, 20 വര്‍ഷം, 25 വര്‍ഷം എന്നിങ്ങനെ മൂന്ന് കാലാവധിയില്‍ പോളിസി വാങ്ങാം. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണിത്.

നിങ്ങളുടെ നിക്ഷേപം ദീര്‍ഘകാലത്തേക്ക് നീളുന്നതിനനുസരിച്ച് ആനുകൂല്യങ്ങളും കൂടും. അഞ്ച് വയസ് പൂര്‍ത്തിയായാല്‍ 15 വര്‍ഷ പോളിസിയില്‍ ചേരാം. 55 വയസാണ് ഉയര്‍ന്ന പ്രായ പരിധി. 20 വര്‍ഷപോളിസിയില്‍ 50 വയസിനുള്ളിലും 25 വര്‍ഷ പോളിസിയില്‍ 45 വയസിനുള്ളിലും പോളിസിയില്‍ അംഗമാകാം.

പോളിസി ഉടമ നിശ്ചിത മെച്യൂരിറ്റി തീയതി പൂര്‍ത്തിയാക്കികഴിഞ്ഞാല്‍ പോളിസി പ്രാബല്യത്തില്‍ ഉണ്ടെങ്കില്‍, മെച്യൂരിറ്റി സം അഷ്വേര്‍ഡ് ഗ്യാരണ്ടി കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം നല്‍കും. മെച്യൂരിറ്റി സം അഷ്വേര്‍ഡ് എന്നത് അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 50% തുല്യമാണ്.

അതായത് പോളിസി കാലയളവ് പൂര്‍ത്തിയാക്കുമ്പോള്‍ മെച്യൂരിറ്റി ബെനഫിറ്റ് തവണകളായി ലഭിക്കുമെന്ന് ചുരുക്കം. 15 വര്‍ഷ പോളിസിയില്‍ 11 വര്‍ഷമാണ് പ്രീമിയം അടവ്. പിന്നീടുള്ള 13, 14 വര്‍ഷങ്ങളില്‍ പോളിസി ഉടമയ്ക്ക് സം അഷ്വേഡിന്റെ25 ശതമാനം വീതം റിട്ടേണ്‍ ലഭിക്കും. ബാക്കി 50 ശതമാനം കാലാവധിയില്‍ പിന്‍വലിക്കാം. 20 വര്‍ഷത്തെ പോളിസിയില്‍ 18, 19 വര്‍ഷങ്ങളിലാണ് സം അഷ്വേര്‍ഡ 25 ശതമാനം വീതം ലഭിക്കുന്നത്. 25 വര്‍ഷത്തെ പോളിസിയില്‍ 23, 24 വര്‍ഷങ്ങളില്‍ 25 ശതമാനം വീതവും ലഭിക്കും.

 

 

TAGS: LIC | LIC BIMA RATNA |