ഇന്ത്യ- യുഎസ് ബന്ധം വികസനത്തിന് ആക്കം കൂട്ടും : ടി. പി. ശ്രീനിവാസൻ

Posted on: February 23, 2015

KMA-Management-week-Inaug-b

കൊച്ചി : ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക് ഇൻ ഇന്ത്യ സ്വപ്‌നങ്ങൾക്ക് ആക്കം കൂട്ടുമെന്നു യുഎന്നിലെ മുൻ ഇന്ത്യൻ അംബാസഡർ ടി. പി. ശ്രീനിവാസൻ. കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി പി ശ്രീനിവാസൻ.

ഇതാദ്യമായാണ് അമേരിക്ക മറ്റൊരു രാജ്യവുമായി സഹകരിച്ച് ആയുധങ്ങൾ രൂപകൽപ്പന ചെയ്യുന്നതും നിർമ്മിക്കുന്നതും. ഈ നീക്കം ഇരു രാജ്യങ്ങളുടെയും ശക്തിയും സാമ്പത്തിക ശേഷിയും വർധിപ്പിക്കും . ഇന്ത്യയ്ക്ക് ആയുധങ്ങൾ ചെയ്യാനും സാധിക്കും. ഏഷ്യ പസഫിക് പ്രഖ്യാപനം രാഷ്ട്രീയമായി പ്രധാനമന്ത്രിക്ക് നേട്ടമാണെന്നും ശ്രീനിവാസൻ പറഞ്ഞു.

കോഴിക്കോട് ഐ ഐ എമ്മിലെ ഡോ. മഹേഷ് ഭവേ മുഖ്യ പ്രഭാഷണം നടത്തി. കെഎംഎ പ്രസിഡന്റ് പി. പ്രേംചന്ദ്, മാത്യു ഉറുമ്പത്ത്, സെക്രട്ടറി വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.