പ്രീമിയം വരുമാനത്തിലും ലാഭത്തിലും നേട്ടമുണ്ടാക്കി എല്‍ഐസി

Posted on: February 11, 2023

കൊച്ചി: പ്രീമിയം വരുമാനത്തിലും ലാഭത്തിലും നേട്ടമുണ്ടാക്കി എല്‍ഐസി. ഡിസംബറില്‍ അവസാനിച്ച് 9 മാസത്തില്‍ പ്രീമിയം വരുമാനം 20.65 ശതമാനം ഉയര്‍ന്ന് 3,42,244 കോടി രൂപയിലെത്തി. മുന്‍ സാമ്പ ത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,83,673 കോടി രൂപയായിരുന്നു.

9 മാസത്തെ ലാഭം 22,970 കോടി രൂപയാണ്. 2021 ഡിസംബറില്‍ അവസാനിച്ച 9 മാസത്തില്‍ ഇത് 1672 കോടിയായിരുന്നു.

 

TAGS: LIC |