മണപ്പുറം ഫിനാന്‍സ് 393.5 കോടി അറ്റാദായം നേടി

Posted on: February 4, 2023

കൊച്ചി : ഡിസംബര്‍ 31ന് അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ക്വാര്‍ട്ടറില്‍ മണപ്പുറം ഫിനാന്‍സ് 393.49 കോടി അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 261.01 കോടി രൂപയില്‍ നിന്ന് 50.76% വര്‍ധന കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 31,883.37 കോടി രൂപയിലെത്തി.

മുന്‍ വര്‍ഷം ഇത് 30407.13 കോടി രൂപയായിരുന്നു. സബ്‌സിഡിയറികള്‍ ഒഴികെയുള്ള കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷം ഇതേ കാലയളവിലെ 259.06 കോടി രൂപയില്‍ നിന്ന് 22.88% വര്‍ധിച്ച് 318.32 കോടി രൂപയിലെത്തി.

മൂന്നാം ക്വാര്‍ട്ടറിലെ മൊത്ത പ്രവര്‍ത്തന വരുമാനം 1714.12 കോടി രൂപയാണ്. മുന്‍ വര്‍ഷം ഈ കലയളവില്‍
1,484.45 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ ഇടക്കാല ഡിവിഡന്റ് വിതരണം ചെയ്യാനും ബോര്‍ഡ് യോഗം തീരുമാനിച്ചു.