എപിജി മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന വിപണി വിഹിതം നേടി മുന്‍പന്തിയില്‍ എത്തിയെന്ന് ഇന്ത്യന്‍ഓയില്‍

Posted on: February 3, 2023

കൊച്ചി : 1126 റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകള്‍, 116 എഒ ഡീലര്‍ഷിപ്പുകള്‍ എന്നിവയുടെ ശക്തമായ മാര്‍ക്കറ്റിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചറുകളുള്ള ഇന്ത്യന്‍ ഓയില്‍, ഇരുമ്പനം, ഫെറോക്ക് എന്നിവിടങ്ങളിലെ തങ്ങളുടെ പിഒഎല്‍ സ്റ്റോറേജ് ഇന്‍ഫ്രാസ്ട്രക്ച്ചറുകളുടെ പിന്തുണയോടെ, കേരളത്തിലെയും കേന്ദ്രഭരണ പ്രദേ
ശമായ ലക്ഷദ്വീപിലെയും പെട്രോള്‍, ഡീസല്‍, എപിജി മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന വിപണി വിഹിതം നേടി മുന്‍പന്തിയില്‍ എത്തിയെന്ന് ഇന്ത്യന്‍ഓയില്‍ കേരള ചീഫ് ജനറല്‍ മാനെജറും സംസ്ഥാന മേധാവിയുമായ സഞ്ജീബ് ബഹറ പറഞ്ഞു.

കൊച്ചിയില്‍ കമ്പനിയുടെ നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍, ഇന്ത്യന്‍ ഓയില്‍ 80 ഗ്രാമീണ റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകള്‍ ഉള്‍പ്പെടെ 167 റീട്ടെയ്ല്‍ ഔട്ട്‌ലറ്റ്‌ലെറ്റുകള്‍ കേരളത്തില്‍ കമ്മിഷന്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 481 റീട്ടെയ്ല്‍ ഔലെറ്റുകള്‍ സൗരോര്‍ജമാക്കി. ഇന്ത്യന്‍ ഓയില്‍ ബാറ്ററി സ്വാപ്പിംഗ് ഉള്‍പ്പെടെ 153 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചു, ഈ വര്‍ഷം ബാറ്ററി സ്വാപ്പിംഗ് ഉള്‍പ്പെടെ 40 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കമ്മിഷന്‍ ചെയ്യാന്‍ ലക്ഷ്യമിടുന്നു. 4 റീട്ടെയ്ല്‍ ഔട്ട്‌ലറ്റ്‌ലെറ്റുകള്‍, ഫ്രീഡം ഫ്യുവല്‍ ഫില്ലിംഗ് സ്റ്റേഷനുകള്‍ എന്നിവ ഇന്ത്യന്‍ ഓയില്‍ കേരള ജയില്‍ വകുപ്പിന്റെ സഹകരണത്തോടെ പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍, ചീമേനി എന്നിവിടങ്ങളില്‍ സോഷ്യല്‍ റീ-എന്‍ജിനീയറിംഗ് പ്രക്രിയയുടെ ഭാഗമായി ആരംഭിച്ച് ജയില്‍ തടവുകാരെ നിയമിച്ച് വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്നു.

2030 ആകുമ്പോഴേക്കും എല്‍എന്‍ജിയുടെ ഉപയോഗം നിലവിലെ 6.2%ല്‍ നിന്ന് 15% ആയി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നഗര വാതക വിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ അദാനിഗ്യാസ് പ്രൈവറ്റ്‌ലിമിറ്റഡ്, അറ്റലാന്റിക് ഗള്‍ഫ് ആന്‍ഡ് പസിഫിക്, ഷോലഗാസ്‌കോ പ്രൈവറ്റ്‌ലിമിറ്റഡ്
എന്നീ കമ്പനികളുമായി ഏകോപിപ്പിച്ച് സംസ്ഥാനത്തുടനീളം 7 ഭൂമിശാസ്ത്രപരമായ മേഖലകള്‍ക്ക് കീഴില്‍ സിഎന്‍ജി സൗകര്യങ്ങള്‍ സ്ഥാപിച്ചു വരുന്നു.

കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) സംബന്ധിച്ച സാറ്റാറ്റ് പദ്ധതി സംരംഭകരെ സിബിജി പ്ലാന്റുകള്‍ സ്ഥാപിക്കാനും ഉത്പാദിപ്പിക്കാനും ഇന്ത്യന്‍ ഓയില്‍ പോലുള്ള ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് (ഒഎംസി) ഓട്ടൊമോട്ടീവ്, വ്യാവസായിക ഇന്ധനങ്ങളായി വില്‍ക്കാനും പ്രോത്സാഹിപ്പിക്കുന്നു. കംപ്രസ്ഡ്
ബയോഗ്യാസ് ഇന്‍ഡിഗ്രിന്‍ എന്ന ബ്രാന്‍ഡിന് കീഴിലാകും വിതരണം ചെയ്യുക.

പ്രതിവര്‍ഷം 1000 മെട്രിക് ടണ്‍ എല്‍പിജി ബോട്ടിങ് ശേഷിയാണ് കമ്പനിക്കുള്ളത്. മൂന്ന് പ്ലാന്റുകളില്‍നിന്നായി പ്രതിദിനം 1.05 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നു. സംസ്ഥാനത്ത് എല്‍പിജി കണക്ഷനുകളുടെ 50 ശതമാനത്തിനു മേല്‍ ഇന്ത്യന്‍ ഓയിലിന്റെയാണ്. ഛോട്ടു എന്ന 3 കിലോയുടെ ഗ്യാസ്
സിലിണ്ടറും, കംപോസിറ്റ് സിലിണ്ടറും, എക്‌സ്ട്രാതേജ് സിലിണ്ടറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ഒറ്റ ദിവസ ഡെലിവറി കമ്പനി ഉറപ്പാക്കുന്നു.

ഛോട്ടുവിന്റെ ഏറ്റവും വലിയ വിപണിയാണ് കേരളം. ഇന്ത്യന്‍ ഓയിലിന്റെ 1236 കോടി രൂപയുടെ പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ കമ്മിഷനിങ്ങിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന ബോട്ടുകളില്‍ മണ്ണെണ്ണയ്ക്ക് പകരം എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്നതിനായി മത്സ്യത്തൊഴിലാളികള്‍ക്ക് 19 കിലോ എല്‍ഒടി വാല്‍വുകളോടു കൂടിയ എല്‍പിജി കണ്‍വേര്‍ഷന്‍ കിറ്റുകളും ഇന്ത്യന്‍ ഓയില്‍ നല്‍കി.

 

TAGS: Indian Oil |