ഇന്ത്യൻ ഓയിൽ ഉപഭോക്തൃദിനം ആഘോഷിച്ചു

Posted on: January 11, 2021

കൊച്ചി: ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃ ദിനാഘോഷം ഇന്ത്യന്‍ ഓയില്‍ കേരള സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരുമായ വി.സി. അശോകന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. മരടിലെ പുതിയ ഇന്ത്യന്‍ ഓയില്‍ റീട്ടെയില്‍ ഔട്ട്ലറ്റായ കൊക്കോയിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. ചലച്ചിത്ര മിമിക്രി താരമായ രമേഷ് പിഷാരടി മുഖ്യാതിഥിയായിരുന്നു.

ഉദയംപേരൂര്‍ ഇന്‍ഡേന്‍ ബോട്ടിലിങ് പ്ലാന്റ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഉപഭോക്തൃ ദിനാചരണം നടത്തി. പൊതുജനങ്ങള്‍ക്ക് എല്‍.പി.ജി. ബോട്ടിലിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ ഓയില്‍. കേരളത്തില്‍, ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡേന്‍ പാചകവാതകത്തിന് 52.3 ലക്ഷം ഉപഭോക്താക്കളാണുള്ളത്.

 

TAGS: Indian Oil |