ജീവന്‍ ആസാദ് പോളിസിയുമായി എല്‍ഐസി

Posted on: January 20, 2023

മുംബൈ : സുരക്ഷിതമായ വ്യക്തിഗത നിക്ഷേപത്തിന് ഉപകരിക്കുന്ന പുതിയ പോളിസി ജീവന്‍ ആസാദ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ വിപണിയിലിറക്കി. നിശ്ചിത പ്രീമിയം അടയ്‌ക്കേണ്ട ഈ എന്‍ഡോവ്‌മെന്റ് പോളിസിയുടെ കാലത്ത് പോളിസി ഉടമ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്കു സാമ്പത്തിക സഹായം
ലഭിക്കും.

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിശ്ചിത തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഏറ്റ
വും കുറഞ്ഞ ഇന്‍ഷുറന്‍സ് തുക 2 ലക്ഷം രൂപയും കൂടിയത് 5 ലക്ഷം രൂപയുമാണ്. 15-20 വര്‍
ഷം കാലാവധി. 90 ദിവസം മുതല്‍ 50 വയസ്സു വരെയുള്ളവര്‍ക്ക് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.licindia.in

TAGS: LIC |