പുതുക്കിയ ന്യൂ ജീവന്‍ ശാന്തി പോളിസിയുമായി എല്‍ഐസി

Posted on: January 7, 2023

മുംബൈ : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സിംഗിള്‍ പ്രീമിയം പ്ലാനായ ന്യു ജീവന്‍ ശാന്തി
പോളിസിയുടെ ആന്വറ്റി നിരക്കില്‍ വര്‍ധന വരുത്തി പുതുക്കി അവതരിപ്പിച്ചു. വാങ്ങല്‍ വിലയിലെ ഇന്‍സെന്റീവില്‍ 1000 രൂപയ്ക്ക് 3 രൂപ മുതല്‍ 9.75 രൂപ വരെ വര്‍ധന വരുത്തിയിട്ടുണ്ട്.

സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം കൃത്യമായ വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് നിശ്ചിതസമയപരിധിക്കു ശേഷം ജീവിതാവസാനം വരെ വാര്‍ഷികവരുമാനം ലഭിക്കുന്ന പോളിസിയാണിത്.

പുതുക്കിയ ന്യൂ ജീവന്‍ ശാന്തി പോളിസികള്‍ കഴിഞ്ഞ ദിവസം മുതല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ എല്‍ഐസി ശാഖകളിലും www.licindia.in വെബ്‌സൈറ്റിലും ലഭ്യമാണ്.

 

TAGS: LIC |