ലുമെനിസിറ്റി ലിമിറ്റഡിനെ ഏറ്റെടുത്തതായി മൈക്രോസോഫ്റ്റ്

Posted on: December 12, 2022

മുംബൈ : ഹൈ-സ്പീഡ് കേബിളുകള്‍ വികസിപ്പിക്കുന്ന ലുമെനിസിറ്റി ലിമിറ്റഡിനെ ഏറ്റെടുത്തതായി മൈക്രോസോഫ്റ്റ്. ലുമെനിസിറ്റിയുടെ നൂതനവും ഹോളോ കോര്‍ ഫൈബര്‍ ഉത്പന്നങ്ങള്‍ വഴി വേഗതയേറിയതും സുരക്ഷിതവുമായ നെറ്റ് വര്‍ക്കിംഗ് ലഭിക്കുമെന്ന് ടെക് ഭീമന്‍മൈക്രോസോഫ്റ്റ് പറഞ്ഞു. ഏറ്റെടുക്കലിലൂടെ, മൈക്രോസോഫ്റ്റിന് അതിന്റെ ആഗോള ക്ലൗഡ് സേവങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും.

ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ്, മാനുഫാക്ച്ചറിംഗ്, റീട്ടെയ്ല്‍, ഗവണ്‍മെന്റ് എന്നിവയുള്‍പ്പെടെ നിരവധി വ്യവസായങ്ങള്‍ക്ക് സാങ്കേതികവിദ്യയില്‍ നിന്ന് പ്രയോജനം നേടാനാകും.

ഹൈ സ്പീഡ് ഇടപാടുകള്‍, മെച്ചപ്പെട്ട സുരക്ഷ, വര്‍ധിച്ച ബാന്‍ഡ്വിഡ്ത്ത്, ഉയര്‍ന്ന ശേഷിയുള്ള ആശയവിനിമയങ്ങള്‍ എന്നിവ ആവശ്യമുള്ള നെറ്റ് വര്‍ക്കുകളിലും ഡേറ്റാ സെന്ററുകളിലും ആശ്രയിക്കുന്നതിനാല്‍ ഈ മേഖലകളിലെ ഓര്‍ഗനൈസേഷനുകള്‍ക്ക് എച്ച്‌സിഎഫ് സൊല്യൂഷനുകളില്‍ നിന്ന് കാര്യമായ നേട്ടം കാണാന്‍ കഴിയുമെന്ന് കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ഗിരീഷ് ബബ്ലാനി പറഞ്ഞു.