സി. കെ. മേനോന് ഗ്ലോബൽ ബിസിനസ് ലീഡർഷിപ്പ് അവാർഡ്

Posted on: February 17, 2015

C-K-Menon-big

കൊച്ചി : ബഹ്‌സാദ് ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ സി. കെ. മേനോന് നിബ് ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ്. കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ശ്രീകാന്ത് ഭാസി, എച്ച്എൽഎൽ ലൈഫ് കെയർ സിഎംഡി ഡോ. എം. അയ്യപ്പൻ എന്നിവർക്ക് ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ പുരസ്‌കാരവും എസ് എഫ് സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ. മുരളീധരന് പ്രോമസിംഗ് എന്റർപ്രണർ ഓഫ് ദ ഇയർ, ഭാരത് പെട്രോളിയം ചീഫ് മാനേജർ ജോർജ് തോമസിന് ഇഫക്ടീവ് പിആർ മാനേജർ ഓഫ് ദ ഇയർ അവാർഡും സമ്മാനിക്കും.

ഫെഡറൽ ബാങ്കിനാണ് ബെസ്റ്റ് കോർപറേറ്റ് ബ്രാൻഡ് ഓഫ് ദ ഇയർ അവാർഡ്. ആലുവ ജനസേവ ശിശുഭവനെ എൻജിഒ പാർ എക്‌സലൻസ് ഓഫ് ദ ഇയർ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തു.

എറണാകുളം പ്രസ്‌ക്ലബും പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും സംയുക്തമായാണ് നിബ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. 21 ന് എറണാകുളത്ത് താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവാർഡുകൾ സമ്മാനിക്കും. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എക്‌സൈസ് മന്ത്രി കെ. ബാബു, പിആർസിഐ ചെയർമാൻ എമിരറ്റസ് എം.ബി. ജയറാം തുടങ്ങിയവർ പങ്കെടുക്കും.

എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. രവികുമാർ, സെക്രട്ടറി എസ്. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ്. ആർ. ശശി കാന്ത്, ട്രഷറർ കെ.ബി.എ. കരീം, പിആർസിഐ കേരള ചാപ്റ്റർ ചെയർമാൻ യു.എസ്. കുട്ടി, സെക്രട്ടറി ടി. വിനയകുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.