ആലിബാബ ഗ്രൂപ്പ് ലാസാദയിൽ ഓഹരിപങ്കാളിത്തം നേടി

Posted on: April 13, 2016

Alibaba-Group-big

സിംഗപ്പൂർ : ചൈനീസ് ഓൺലൈൻ റീട്ടെയ്‌ലറായ ആലിബാബ ഗ്രൂപ്പ് തെക്കുകിഴക്കൻ ഏഷ്യയിലെ ഇ-കൊമേഴ്‌സ് കമ്പനിയായ ലാസാദയിൽ നിർണായക ഓഹരിപങ്കാളിത്തം നേടി. ഒരു ബില്യൺ ഡോളർ (6,600 കോടി രൂപ) ആണ് ഇതിനായി മുതൽ മുടക്കുന്നത്. പുതിയ ഓഹരികൾ വാങ്ങാൻ 500 മില്യൺ ഡോളറും നിലവിലുള്ള ഓഹരിയുടമകളിൽ നിന്ന് ഓഹരികൾ വാങ്ങാൻ 500 മില്യൺ ഡോളറും ഉൾപ്പടെയാണിത്. ചൈനയ്ക്ക് പുറത്തേക്ക് വിപണി വ്യാപിപ്പിക്കാൻ പുതിയ നീക്കം ആലിബാബയെ സഹായിക്കുമെന്ന് പ്രസിഡന്റ് മൈക്കൽ ഇവാൻസ് പറഞ്ഞു.

സമാനമായ രീതിയിൽ ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളെ ഏറ്റെടുക്കാൻ ആലിബാബ ചർച്ചകൾ നടത്തിവരികയാണ്. തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ ലാസാദയ്ക്ക് വിപണി സാന്നിധ്യമുണ്ട്. ജർമ്മൻ കമ്പനിയായ റോക്കറ്റ് ഇന്റർനെറ്റ് 2012 ൽ ആണ് ലാസാദ സ്ഥാപിക്കുന്നത്. ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ചെയിനായ ടെസ്‌കോ പിഎൽസിക്കും ലാസാദയിൽ ഓഹരിപങ്കാളിത്തമുണ്ട്.