എല്‍ഐസിക്ക് 16,635 കോടി രൂപ ലാഭം

Posted on: November 16, 2022

കൊച്ചി : പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐ സി) നികുതിക്കുശേഷമുള്ള ലാഭം (പിഎടി) നടപ്പ് സാമ്പത്തികവര്‍ഷം സെപ്തംബര്‍ 10ന് അവസാനിച്ച അര്‍ധവാര്‍ഷികത്തില്‍ 16,635 കോടി രൂപയായി ഉയര്‍ന്നു.

കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ പിഎടി 1437 കോടി രൂപയായിരുന്നു. ആകെ പ്രീമിയം വരുമാനം 2,30,456 കോടി രൂപയുമായി. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലയളവിലെ 1,86,053 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 23.87 ശതമാനമാണ് പ്രീമിയം വരുമാന വര്‍ധന.

എല്‍ഐസിയുടെ ആദ്യവര്‍ഷ പ്രീമിയം വരുമാനം 68.25 ശതമാനമായി ഉയര്‍ന്നു. 25,228 കോടിരൂപയാണ് ആറുമാസത്തെ ആകെ പ്രീമിയം വരുമാനം. ഇതില്‍ 14,643 കോടി രൂപ (58.04 ശതമാനം) വ്യക്തിഗത ബിസിനസില്‍നിന്നും 10,585 കോടി രൂപ (41.96 ശതമാനം) ഗ്രൂപ്പ് ബിസിനസില്‍നിന്നുമാണ്. ഈ കാലയളവില്‍ വ്യക്തിഗതവിഭാഗത്തില്‍ 83,59,029 പോളിസികളാണ് വിറ്റഴിച്ചതെന്നും മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13.55 ശതമാനമാണ് വര്‍ധനയെന്നും എല്‍ഐസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

TAGS: LIC |