6 പുതിയ സര്‍വിസുകളാരംഭിച്ച് ഫ്‌ളൈ ദുബായ്

Posted on: November 7, 2022

കൊച്ചി : ഇറ്റലിയിലെ കാഗിലാരി, മിലാന്‍, ഗ്രീസിലെ കൊര്‍ഫു, സൗദി അറേബ്യയിലെ ഹോഫുഫ്, തായ്‌ലാന്‍ഡിലെ ക്രാബി,പട്ടായ എന്നിവിടങ്ങളിലേക്ക് ഫ്‌ളൈ ദുബായ്് സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ ഈ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 113 ആവും. 53 രാജ്യങ്ങളിലായാണ് ഈ നഗരങ്ങള്‍. ഇതില്‍ ഹൊഫുഫിലേക്ക് നേരത്തെ സര്‍വീസുണ്ടായിരുന്നതാണ്. ഇവിടത്തേക്ക് 24നു തന്നെ സര്‍വീസ് പുനരാരംഭിക്കും. മറ്റിടങ്ങളിലേക്ക് അടുത്ത വര്‍ഷമാണ് സര്‍വീസുകള്‍ തുടങ്ങുക.

2022ന്റെ ആരംഭത്തില്‍ തന്നെ 20ലേറെ കേന്ദ്രങ്ങളിലേക്ക് ഫ്‌ളൈ ദുബായ്് പുതുതായി സര്‍വീസാരംഭിച്ചിരുന്നു. ഇറ്റലിയിലെ പിസ, ക്രിഗിസ്ഥാനിലെ ഓഷ്, ഉസ്‌ബെസ്‌ക്കിസ്ഥാനിലെ സമര്‍ക്കണ്ട്, നമങ്കാന്‍ എന്നിവ ഇതില്‍പ്പെടുന്നു. ഇപ്പോള്‍ ആറെണ്ണം കൂടി കൂട്ടിച്ചേര്‍ക്കുന്നതോടെ സര്‍വീസ് വികസനത്തില്‍ കമ്പനി വലിയൊരു നാഴികക്കല്ല് പിന്നിടുകയാണ്.

ദുബായ് വ്യോമയാന വ്യവസായം കൊവിഡിനു ശേഷം വളരെ പെട്ടെന്ന്തിരിച്ചു വന്നപ്പോള്‍അ
തിനോടൊപ്പം മുന്നേറാന്‍ സാധിച്ചതു കൊണ്ടാണ് സര്‍വിസുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം സാധ്യമായ തെന്ന് ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘയ്ത് അല്‍ ഘയ്ത് പറഞ്ഞു.

TAGS: Fly Dubai |