ഗള്‍ഫിലേക്ക് 103 ടണ്‍ ചരക്കുമായി 4 വിമാനങ്ങള്‍

Posted on: April 29, 2020

കൊച്ചി : കൊച്ചിയില്‍ നിന്ന് ചൊവ്വാഴ്ച നാല് വിമാനങ്ങളിലായി 103 ടണ്‍ ചരക്ക് ഗള്‍ഫിലെത്തിച്ചു. പച്ചക്കറിയും പഴവര്‍ഗങ്ങളുമാണ് കൊണ്ടുപോയതിലധികവും. ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍, ഇത്തിഹാദ് എയര്‍വേയ്‌സ് എന്നീ വിമാന കമ്പനികളാണ് കാര്‍ഗോ സര്‍വീസ് നടത്തിയത്.

ഫ്‌ളൈ ദുബായും എമിറേറ്റ്‌സും ദുബായിലേക്കാണ് ചരക്ക് കൊണ്ടുപോയത്. ഒമാന്‍ എയര്‍ മസ്‌ക്കറ്റിലേക്കും ഇത്തിഹാദ് അബുദാബിയിലേക്കും ചരക്കെത്തിച്ചു. ഖത്തര്‍ എയര്‍വേയ്‌സും സൗദി എയര്‍ലൈന്‍സും ബുധനാഴ്ച കൊച്ചിയില്‍ നിന്ന് കാര്‍ഗോ സര്‍വീസ് നടത്തുന്നുണ്ട്.

ചരക്ക് കൊണ്ടുപോകാനെത്തുന്ന ചില വിമാനങ്ങളില്‍ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം ഇത്തരത്തില്‍ കൊണ്ടുവന്നിരുന്നു.

TAGS: Fly Dubai |