ഫ്‌ളൈദുബായ് ജൂലൈ 7 മുതല്‍ സര്‍വീസ് പുനരാരംഭിക്കും

Posted on: June 30, 2020


ദുബായ്: യുഎഇ സര്‍ക്കാര്‍ വിമാന യാത്രക്കുള്ള വിലക്ക് പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഫ്‌ളൈദുബായ് ജൂലൈ 7 മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ സുരക്ഷ ഒരുക്കിക്കൊണ്ടായിരിക്കും ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുകയെന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു. ഇതിനായി യാത്രക്കാരുടെ പങ്കാളിത്തം അനിവാര്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതല്‍ ലക്ഷ്യത്തിലെത്തുന്നതുവരെ എയര്‍ലൈനുമായി യാത്രക്കാര്‍ സഹകരിക്കുകയും യാത്രയിലുടനീളം സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുന്‍പായി അയാട്ടാ ട്രാവല്‍സെന്ററില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വായിക്കണം. രോഗമുള്ളവര്‍ യാത്ര ഒഴിവാക്കുക. രോഗവുമായി വിമാനത്താവളത്തിലെത്തിയാല്‍ മറ്റ് യാത്രക്കാര്‍ക്കും സമയ നഷ്ടമായിരിക്കും ഫലം. വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ്ങിന് സമയം കണ്ടെത്തേണ്ടതുണ്ട്. സാമൂഹ്യ അകലം എല്ലായിടത്തും പാലിക്കണം.

മാസ്‌ക്കുകളും സാനിറ്റൈസറും അണുനാശിനികളും കയ്യി കരുതേണ്ടതാണ്. ലഗ്ഗേജ് ഒരു ഹാന്റ് ബാഗില്‍ മാത്രം ഒതുക്കുക. ഭാരം 7 കിലോ ഗ്രാമി കൂടുതലാകാന്‍ പാടില്ല. എല്ലാ യാത്രക്കാര്‍ക്കും സൗജന്യമായി ഭക്ഷണം ലഭിക്കുന്നതാണ്. ക്യാബിനിലെ വായൂ ഓരോ രണ്ട് മൂന്ന് മിനിറ്റിലും മാറ്റുന്നതാണ്. വിമാനം എല്ലാ ദിവസവും അണുവിമുക്തമാക്കും.

TAGS: Fly Dubai |