ഫ്‌ളൈദുബായ് 10-ാം വാര്‍ഷികാഘോഷ നിറവില്‍

Posted on: June 4, 2019

കൊച്ചി : യുഎഇ ഭരണകൂടത്തിന്റെ വിമാനക്കമ്പനിയായ ഫ്‌ളൈ ദുബായ് പത്താം വാർഷികാഘോഷിക്കുന്നു. ദുബായിൽ നിന്ന് 2009 ജൂൺ ഒന്നിന് ബെയ്‌റൂട്ടിലേക്ക് ആയിരുന്നു ആദ്യ സർവീസ്.  ആദ്യ യാത്രയില്‍ വിമാനത്തിലുണ്ടായിരുന്നവരെയെല്ലാം വഹിച്ചുകൊണ്ട് ദുബായില്‍ നിന്ന് ബെയ്‌റൂട്ടിലേക്ക് പറന്നാണ്‌  10-ാം വാര്‍ഷികം ഫ്‌ളൈദുബായ് അവിസ്മരണീയമാക്കിയത്.

ഫ്‌ളൈദുബായ് ഫ്‌ളൈറ്റുകളില്‍ ഇതേവരെ 7 കോടിയിലേറെ പേര്‍ യാത്ര ചെയ്തതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്‌ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ദുബായില്‍ നിന്ന് വ്യോമഗതാഗത സൗകര്യമില്ലാതിരുന്ന 71 കേന്ദ്രങ്ങളിലേക്ക് പുതുതായി സര്‍വീസാരംഭിക്കാന്‍ ഫ്‌ളൈദുബായ്ക്ക് കഴിഞ്ഞു. ഇതടക്കം 47 രാജ്യങ്ങളിലായി 90 കേന്ദ്രങ്ങളിലേക്ക് ഇപ്പോള്‍ സര്‍വീസ് നടത്തുന്നു. 236 വിമാനങ്ങള്‍ ഇപ്പോള്‍ കമ്പനിക്കുണ്ട്.

TAGS: Fly Dubai |