ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു ; കൊച്ചി യില്‍നിന്ന് 26 എയര്‍ലൈനുകള്‍ രാജ്യാന്തര സര്‍വീസ് നടത്തും

Posted on: October 28, 2022

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അന്താരാഷ്ട-ആഭ്യന്തര സെക്ടറുകള്‍ക്കായുള്ള ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. 30 മുതല്‍ 2023 മാര്‍ച്ച് 25 വരെയുള്ളതാണ് പട്ടിക. ആഴ്ച യില്‍ 1202 സര്‍വീസുകളുണ്ടാകും.

നിലവിലുള്ള വേനല്‍ക്കാല ഷെഡ്യൂളില്‍ ല്‍ ഇത് 1160 ആയിരുന്നു. ശൈത്യകാല സമയപ്പട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ കൊച്ചി യില്‍നിന്ന് 26 എയര്‍ലൈനുകള്‍ രാജ്യാന്തര സര്‍വീസ് നടത്തും. ഇതില്‍ 20 എണ്ണം വിദേശ എയര്‍ ലൈനുകളാണ്. രാജ്യാന്തര സെകറില്‍ 44 സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസും ആഭ്യന്തരസെക്ടറില്‍ 42 സര്‍വീസുമായി ഇന്‍ഡിഗോയും ആണ് മുന്നില്‍.

എയര്‍ അറേബ്യ 14, എയര്‍ അറേബ്യ അബുദാബി ഏഴ്, എയര്‍ ഇന്ത്യ 10, എയര്‍ ഏഷ്യ ബെര്‍ഹാദ് 17, എമിറേറ്റ്‌സ് എയര്‍ 14, ഇത്തിഹാദ് എയര്‍ ഏഴ്, ഫ്‌ലൈ ദുബായ് മൂന്ന്, ഗള്‍ഫ് എയര്‍ ഏഴ്, ജസീറ എയര്‍ അഞ്ച്, കുവൈറ്റ് എയര്‍ ഒമ്പത്, മലിന്‍ഡോ എയര്‍ ഏഴ്, മലേഷ്യന്‍ എയര്‍ലൈന്‍സ് ഏഴ്, ഒമാന്‍ എയര്‍ 14, ഖത്തര്‍ എയര്‍ 11, സൗദി അറേബ്യന്‍ 14, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 14. സ്‌പൈസ്
ജെറ്റ് ഏഴ്, ശ്രീലങ്കന്‍ 10, തായ് എയര്‍ അഞ്ച് എന്നിങ്ങനെയാണ് കൊച്ചിയില്‍നിന്ന് എയര്‍ലൈനുകളുടെ ആഴ്ചയിലുള്ള സര്‍വീസുകള്‍.

ദുബായിലേക്കുമാത്രം ആഴ്ചയില്‍ 44 സര്‍വീസ് ഉണ്ടാകും. അബുദാബിയിലേക്കും മസ്‌ക്കറ്റിലേക്കും 30 സര്‍വീസുകളുണ്ട്. കോലാലംപൂരി മലക്ക് ആഴ്ചയില്‍ 25 സര്‍വീസുണ്ട്. എയര്‍ ഇന്ത്യയുടെ മൂന്ന് ലണ്ടന്‍ സര്‍വീസുകള്‍ തുടരും. ആഴ്ചയില്‍ ബംഗളുരുവിലേക്ക് 104. ഡല്‍ഹിയിലേക്ക് 56, മുംബൈയിലേക്ക് 42, ഹൈദരാബാദിലേക്ക് 24, ചെന്നൈയിലേക്ക് 12 സര്‍വീസുകള്‍ ഉണ്ടാകും. കൊല്‍ക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് എല്ലാദിവസവും സര്‍വിസുകള്‍ ഉണ്ടാകും. ഇന്‍ഡിഗോ 163, എയര്‍ ഇന്ത്യ 28, എയര്‍ ഏഷ്യ 56, ആകാശ എയര്‍ 28, അലയന്‍സ് എയര്‍ 21, ഗോ
എയര്‍ 14, സ്‌പൈസ് ജെറ്റ് മൂന്ന്, വിസ്‌കാര 14 എന്നിങ്ങനെയാണ് ആഭ്യന്തര സര്‍വീസുകളുടെ എണ്ണം.

എല്ലാ ദിശയിലേക്കും പരമാവധി സര്‍വീസുകള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.

 

TAGS: Cial |