May 2024
ഒമാനില്‍ പുതിയ ഷോറൂമുകള്‍ ആരംഭിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്്
Posted on: October 22, 2022
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഒമാനിലെ നിസ്, ഇബ്രി എന്നിവിടങ്ങളില്‍ പുതിയ ഷോറുമുകള്‍ ആരംഭിച്ചു. ഒമാന്‍ അവന്യൂസ് മാളിലെ നവീകരിച്ച ഷോറൂമിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. നിസ്വയിലെയും ഇബ്രിയിലെയും പുതിയ ഷോറൂമുകള്‍ വാലി ഓഫ് നിസ്വ, സയീദത്ത് അല്‍ഷൈഖ് മുഹ്സിന് ബിന്‍ ഹമദ് ബിന്‍ മുഹ്സിന് അല്‍ മസ്കാരി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
നവീകരിച്ച ഒമാന്‍ അവന്യൂസ് മാള്‍ ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസിഡര്‍ അനില്‍ കപൂര്‍ നിര്‍വഹിച്ചു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനെജിങ് ഡയറക്റ്റര്‍ ഷംലാല്‍ അഹമ്മദ്, റീജ്യണല്‍ ഹെഡ് കെ. നജീബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സുല്‍ത്താനേറ്റില്‍ 18 ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയ്ല്‍ ബ്രാന്‍ഡുകളിലൊന്നാണ്. നിലവില്‍ പത്ത് രാജ്യങ്ങളിലായി 285ലധികം ഷോറൂമുകളുണ്ട്.
TAGS: Malabar Gold And Diamonds |
S24x7 ഫെസിലിറ്റീസ് മാനേജ്മെന്റ് ഓഫിസുകള്‍ പുനരാരംഭിച്ച് മലബാര്‍ ഗ്രൂപ്പ്
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ മൈന്‍ ഡയമണ്ട് ആന്‍ഡ് ജെംസ്റ്റോണ്‍ ഫെസ്റ്റിവല്‍
മലബാര്‍ ഗോള്‍ഡില്‍ 30 വരെ അക്ഷയ ത്വതീയ ഓഫര്‍
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ 300-ാം ഷോറൂം യുഎസിലെ ഡാലസില്‍
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ഷോറൂം യുഎഇയിലെ ഫുജൈറയില്‍