ജൈടെക്‌സില്‍ പങ്കെടുത്ത കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 130 കോടിയുടെ ബിസിനസ് നേട്ടം

Posted on: October 15, 2022

തിരുവനന്തപുരം : സ്റ്റാര്‍ട്ടപ് സമ്മേളനമായ ജൈടെക്‌സില്‍ പങ്കെടുത്ത കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 130 കോടിയുടെ ബിസിനസ് നേട്ടം. കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎഎം) കീഴിലുള്ള 40 എണ്ണമാണ് പങ്കെടുത്തത്.

എജ്യൂടെക്, സൈബര്‍ സുരക്ഷ, സംരംഭകടെക്, അഗ്രിടെക്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, മീഡിയ ടെക്, ഹെല്‍ത്ത് ടെക്, ഫിന്‍ടെക്, ഇന്‍ഷുറന്‍സ് ടെക്, കണ്‍സ്യൂമര്‍ ടെക് എന്നീ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളാണ് നേട്ടം കൈവരിച്ചത്. ആദ്യമായാണ് കേരളത്തില്‍നിന്ന് ഇത്രയധികം പങ്കെടുക്കുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന സമ്മേളനം വെള്ളിയാഴ്ച സമാപിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ നിക്ഷേപകര്‍, ഭരണകര്‍ത്താക്കള്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കാനുള്ള ഇന്ത്യാ സ്റ്റാര്‍ട്ടപ് കോണ്‍ഫ്‌ളുവന്‍സ് 2022ലും കെഎസ്എം പ്രതിനിധി സംഘം പങ്കെടുത്തു. എന്‍ആര്‍ഐ ബിസിനസുകാരില്‍നിന്നും നിക്ഷേപകരില്‍നിന്നും മികച്ച പ്രതികരണമാണ് കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചതെന്ന് കെഎഎം സിഇഒ അനൂപ് അംബിക പറഞ്ഞു.