28-ാമത് പബ്ലിക് ഇഷ്യു പ്രഖ്യാപിച്ച് മുത്തൂറ്റ്ഫിനാന്‍സ്

Posted on: October 6, 2022

കൊച്ചി : 1000 രൂപ മുഖവിലയുള്ള റെഡിബിള്‍ നോണ്‍-കണ്‍വര്‍ട്ടിബിള്‍ ഡിബറുകളുടെ 28-ാമത് പബ്ലിക് ഇഷ്യു മുത്തൂറ്റ്ഫിനാന്‍സ് പ്രഖ്യാപിച്ചു. അടിസ്ഥാന ഇഷ്യു സൈസ് 75 കോടിയാണ്, ഇതിനുപുറമെ 225 കോടി വരെ അധികസബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനിലൂടെ 300 കോടി രൂപയാവും ഇഷ്യുവിന്റെ പരിധി.

ഒക്ടോബര്‍ ആറിന് തുറന്ന് 28ന് അവസാനിക്കുന്ന ഇഷ്യുവിന് നേരത്തെ ക്ലോസ് ചെയ്യാനും തിയതി നീട്ടാനുമുള്ള ഓപ്ഷനുണ്ട് സാമ്പത്തിക ബാധ്യതകള്‍ കൃത്യമായി നിറവേറ്റുന്നതില്‍ ഉയര്‍ന്ന തോതിലുള്ള രക്ഷിതത്വം സൂചിപ്പിക്കുന്നവിധത്തില്‍ ഐസിആര്‍എയുടെ എഎപ്ലസ്(സ്റ്റേബിള്‍) റേറ്റിംഗ് ഉള്ളതാണ് ഈ എന്‍സിഡികള്‍.

വ്യക്തിഗത നിക്ഷേപകര്‍ക്ക് ഏഴു വ്യത്യസ്ത തെരഞ്ഞെടുപ്പുകളാണ് എന്‍സിഡികള്‍ക്കുള്ളത്. വിവിധ നിക്ഷേപതെരഞ്ഞെടുപുകളില്‍ 750 മുതല്‍ എട്ടുശതമാനം വരെ കൂപ്പണ്‍ നിരക്കുകളും ഇവയ്ക്കുണ്ടാകും. ഇഷ്യുവിന്റെ 90 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കും ഉന്നതമൂല്യമുള്ളവ്യക്തിഗതനിക്ഷേപകര്‍ക്കുമായി മാറ്റി വെച്ചിരിക്കുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തുറ്റ് ഫിനാന്‍സ്മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ 0.50 ശതമാനം കൂടുതല്‍ നേട്ടം ഇവര്‍ക്കു ലഭിക്കും.

ലഭ്യമായ സമാന അവസരങ്ങളേക്കാള്‍ മികച്ച നിക്ഷേപാവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാഹരിക്കുന്ന തുക പ്രാഥമികമായി കമ്പനിയുടെ വായ്പാ നടപടികള്‍ക്കായാവും വിനിയോഗിക്കുക.

 

TAGS: Muthoot Finance |