ഹോണ്ടയുടെ വില്പനയിൽ 18.6 ശതമാനം ഇടിവ്

Posted on: January 4, 2017

ന്യൂഡൽഹി : ഹോണ്ടയുടെ വില്പന 2016 ഡിസംബറിൽ 18.6 ശതമാനം കുറഞ്ഞു. വില്പന 2015 ഡിസംബറിലെ 12,379 യൂണിറ്റുകളിൽ നിന്ന് 2016 ഡിസംബറിൽ 10,071 യൂണിറ്റുകളായി.

ബ്രിയോ (443), ജാസ് (1,601), അമേസ് (3,322), മൊബീലിയോ (151), സിറ്റി (2,898), ബിആർ-വി (1601), സിആർവി (55) എന്ന ക്രമത്തിലാണ് ഡിസംബറിലെ വില്പന. കഴിഞ്ഞ മാസം 448 കാറുകൾ കയറ്റുമതി ചെയ്തു. 2016 ൽ ഹോണ്ട കാർസ് ആഭ്യന്തരവിപണിയിൽ 1,56,107 കാറുകൾ വില്പന നടത്തി.