വി. ബാലകൃഷ്ണൻ എംസിഎക്‌സ് മാനേജിംഗ് ഡയറക്ടർ

Posted on: February 13, 2015

MCX-V.Balasubramaniam-medമുംബൈ : മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്) മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വി. ബാലകൃഷ്ണനെ നിയമിച്ചു. നിലവിൽ ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിലെ ചീഫ് ബിസിനസ് ഓഫീസറാണ്.

ബാലകൃഷ്ണന്റെ നിയമനത്തിന് എംസിഎക്‌സ് ഓഹരിയുടമകളുടെയും ഫോർവേഡ് മാർക്കറ്റസ് കമ്മീഷന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. മാനോജ് വൈഷ് മാറിയതോടെ 2014 മെയ് മുതൽ എംസിഎക്‌സിൽ മാനേജിംഗ് ഡയറക്ടർ പദവി ഒഴിഞ്ഞുകിടക്കുകയാണ്.