എംസിഎക്‌സിനു ഗോള്‍ഡ് മിനി ഫ്യൂച്ചര്‍ ഓപ്ഷന്‍ വ്യാപാരങ്ങള്‍ക്ക് അനുമതി

Posted on: June 25, 2020

കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സിനു ഗോള്‍ഡ് മിനി (100 ഗ്രാം) സില്‍വര്‍ (5 കിലോഗ്രാം) എന്നിവയുടെ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി ലഭിച്ചു.

ഓഗസ്റ്റില്‍ കാലവധി കഴിയുന്നതു മുതലുള്ള ഗോള്‍ഡ് മിനി ഓപ്ഷന്‍, ഫ്യൂച്ചര്‍ വ്യാപാരങ്ങള്‍ ആരംഭിക്കുമെന്ന് എംസിഎക്‌സ് അധികൃതര്‍ അറിയിച്ചു.