ദി ബിഗ് ബില്യണ്‍ ഡേയ്‌സ് ഉത്സവ വില്പനയുടെ ഒമ്പതാം പതിപ്പ് പ്രഖ്യാപിച്ച് ഫ്‌ളി പ്കാര്‍ട്ട്

Posted on: September 19, 2022

കൊച്ചി : ‘ദി ബിഗ് ബില്യണ്‍ ഡേയ്‌സ് ഉത്സവ വില്പനയുടെ ഒമ്പതാം പതിപ്പ് പ്രഖ്യാപിച്ച് ഫ്‌ളിപ്കാര്‍ട്ട്. ഈ മാസം 23 മുതല്‍ 30 വരെയാണ് വില്പന. കൂടാതെ, ഉപയോക്താക്കള്‍ക്ക് ഒരു രൂപ ടോക്കണ്‍ അഡ്വാന്‍സായി നല്‍കി ഉത്പന്നങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ദി ബിഗ് ബില്യണ്‍ ഡേയ്‌സിലുണ്ടാകും.

90ലധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള 130 സ്‌പെഷ്യല്‍ എഡിഷന്‍ ശേഖരണങ്ങളില്‍ നിന്നുള്ള 10,000ലധികം പുതിയ ഉത്പന്നങ്ങള്‍ ഇതുവഴി ബുക്ക് ചെയ്യാം. മൊബൈല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങള്‍ക്കായി ഓപ്പണ്‍ ബോക്‌സ് ഡെലിവറി ഓപ്ഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ബാങ്ക് കാര്‍ഡുകള്‍, യുപിഐ, ഇഎംഐകള്‍ എന്നിവയിലെ ഡിസ്‌കൗണ്ടുകള്‍ വഴി ചെറിയ തുകയ്ക്ക് ഉത്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണിത്.

ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും. ഇന്ത്യ ഉത്സവ സീസണിലേക്ക് കടക്കുമ്പോള്‍, ഓണ്‍ലൈന്‍ വില്പ്പന 11.8 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധനവാണിത്.

 

TAGS: Flipkart |