എം എ യൂസഫലിക്ക് മാതൃവന്ദനം പുരസ്‌കാരം സമ്മാനിച്ചു

Posted on: February 13, 2015

M-A-Yusaf-Ali-mathruvandana

ചെന്നൈ: ഓൾ ഇന്ത്യാ മലയാളി അസോസിയേഷന്റെ (എയ്മ) 2015-ലെ മാതൃവന്ദനം പുരസ്‌കാരം പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലിക്ക് സമ്മാനിച്ചു. ആഗോളതലത്തിലുള്ള ജീവകാരുണ്യ-ക്ഷേമ പ്രവർത്തനങ്ങളും, സമൂഹിക-സാമ്പത്തിക മേഖലകളിലുള്ള സംഭാവനകളും മുൻ നിർത്തിയാണ് എം എ യൂസഫലിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ചെന്നൈ കന്തസാമി കോളേജ് മൈതാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ എം.എ. യൂസഫലി എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. എയ്മ അഡയാർ കാൻസർ ഇൻസ്റ്റിട്ട്യൂട്ടിന് നൽകിയ 25 ലക്ഷം രൂപയുടെ ചെക്ക് പ്രോജക്ട് അംബാസഡർ ചലചിത്രതാരം കമലഹാസൻ ഡോ. വി. ശാന്തക്കു കൈമാറി.