ഗോകുലം ഗോപാലന് ഗിന്നസ് റെക്കോര്‍ഡ്

Posted on: April 17, 2019

ചെന്നൈ : പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന് ഗിന്നസ് ബുക്ക് റെക്കോര്‍ഡ്. ലോകത്തില്‍ ആദ്യമായി ആദിവാസി ഗോത്രഭാഷയില്‍ നിര്‍മിച്ച നേതാജിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഗോകുലം ഗോപാലൻ
ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രമുഖ ഭാഷയായ ഇരുളയില്‍ നിര്‍മ്മിച്ച ചിത്രമാണ് നേതാജി. സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങള്‍ മുഖ്യപ്രമേയമാക്കിയാണ് നേതാജി നിര്‍മ്മിച്ചിരിക്കുന്നത്. സുഭാഷ് ചന്ദ്രബോസിനെ അവതരിപ്പിച്ചത് ഗോകുലം ഗോപാലനാണ്.

TAGS: Gokulam Gopalan |