ഗോകുലം ഗോപാലന് ടി. എ. റസാഖ് പുരസ്‌കാരം

Posted on: December 17, 2019

കൊച്ചി : ടി. എ. റസാഖ് ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ രണ്ടാമത് പുരസ്‌കാരം നിർമാതാവ് ഗോകുലം ഗോപാലന്. 20001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

എറണാകുളം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹാളിൽ 23 ന് വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും. ചരിത്രപരമായ സിനിമകൾ നിർമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗോകുലം ഗോപാലന് അവാർഡ് സമ്മാനിക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.