ജീവിതം സുഗമമാക്കാന്‍ പുതിയ പെന്‍ഷന്‍ പ്ലസ് പ്ലാനുമായി എല്‍ഐസി

Posted on: September 13, 2022

കൊച്ചി: വിരമിക്കലിന് ശേഷമുള്ള ജീവിതം സുഗമമാക്കാന്‍ പുതിയ പെന്‍ഷന്‍ പ്ലസ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുതിയ സ്‌കീം ഒറ്റ പ്രീമിയം പേയ്മെന്റ് പോളിസിയായോ സാധാരണ പ്രീമിയം പേയ്‌മെന്റായോ പ്ലാന്‍ വാങ്ങാം. ഏജന്റുമാര്‍, ഇടനിലക്കാ
ര്‍ വഴി ഓലൈനായും licindia.in വഴി ഓണ്‍ലൈനായും വാങ്ങാം.

പോളിസിയുടെ യുണിക് ഐഡന്റിറ്റി നമ്പര്‍ 512L347V01 ആണ്. റെഗുലര്‍ പേയ്‌മെന്റ് ഓപ്ഷന്‍ പ്രകാരം, പോളിസിയുടെ കാലയളവില്‍ പ്രീമിയം അടയ്‌ക്കേണ്ടതാണ്. അടയ്‌ക്കേണ്ട പ്രീമിയം തുകയും പോളിസി ടേം തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ പോളിസി ഉടമയ്ക്ക് ഉണ്ടായിരിക്കും. ചില നിബന്ധനകള്‍ക്ക് വിധേയമായി യഥാര്‍ഥ പോളിസിയുടെ അതേ നിബന്ധനകളും വ്യവസ്ഥകളും ഉപയോഗിച്ച് അതേ പോളിസിക്കുള്ളില്‍ നിക്ഷേപ കാലയളവ് അല്ലെങ്കില്‍ മാറ്റിവയ്ക്കല്‍ കാലയളവ് നീട്ടുന്നതിനുള്ള ഒരു ഓപ്ഷന്‍ കൂടി ലഭ്യമാണ്.

ഒരു പങ്കാളിത്തമില്ലാത്ത, യൂണിറ്റ് ലിങ്ക്ഡ്, വ്യക്തിഗത പെന്‍ഷന്‍ പ്ലാന്‍ ആണിത്, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു ആന്വിറ്റി പ്ലാന്‍ വാങ്ങുന്നതിലൂടെ സ്ഥിര വരുമാനമാക്കി മാറ്റാം. തുക നിക്ഷേപിക്കുന്നതിന്, മൊത്തം നാലില്‍ നിന്ന് ഒരു ഫണ്ട് തെരഞ്ഞെടുക്കാനുള്ള അവസരം പോളിസി ഉടമയ്ക്ക് ഉണ്ടായിരിക്കും, ഓരോ പ്രീമിയവും അലോക്കേഷന്‍ ചാര്‍ജിന് വിധേയമായിരിക്കും. ഒരു പോളിസി വര്‍ഷത്തില്‍ ഫണ്ട് മാറ്റുന്നതിന് നാല് സൗജന്യ അവസരങ്ങള്‍ ലഭ്യമാണ്. പോളിസിഗ്യാരന്റീഡ് ഓപ്ഷന്‍ ലഭിക്കാന്‍ സാധാരണ പ്രീമിയത്തില്‍ 5% മുതല്‍ 15.5% വരെയും ഒറ്റ പ്രീമിയത്തില്‍ 5% വരെയും നല്‍കണം.

ഹോട്ടല്‍ ട്രൈഡന്റില്‍ നടന്ന ഇന്‍ഷ്വറന്‍സ് വീക്ക് ആഘോഷചടങ്ങില്‍ എല്‍ ഐ സി ചെയര്‍മാന്‍ എം.ആര്‍. കുമാര്‍ പുതിയ പെന്‍ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. എല്‍ഐസി & സെബി റിട്ട. ചെയര്‍മാന്‍ ജി.എന്‍. ബാജ്‌പേയ്, എല്‍ഐസി & ഐആര്‍ഡിഎഐ റിട്ട. ചെയര്‍മാന്‍ ടി.എസ്. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

TAGS: LIC |