വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിത വായ്പയുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

Posted on: July 22, 2021

കൊച്ചി ; വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പലിശരഹിത വായ്പ നല്‍കുന്ന ‘റീസ്റ്റാര്‍ട്ട് ഇന്ത്യ വിദ്യാധന്‍ ഗോള്‍ഡ് ലോണ്‍’ പദ്ധതിക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടക്കം കുറിച്ചു.

രാജ്യമൊട്ടാകെയായി ആദ്യം അപേക്ഷിക്കുന്ന ഒരുലക്ഷം പേര്‍ക്കാണ് ഈ പദ്ധതിയില്‍ വായ്പ നല്‍കുക. ആറുമാസ കാലാവധിയില്‍ പരമാവധി 10,000 രൂപ വരെ നല്‍കുന്ന വായ്പകളില്‍ ആദ്യത്തെ 90 ദിവസത്തേക്ക് പലിശ ഈടാക്കുകയില്ല. പ്രോസസിംഗ് ചാര്‍ജും ഇല്ല.

 

TAGS: Muthoot Fincorp |