മലബാര്‍ ഗോള്‍ഡ്‌സിന്റെ പുതിയ ഷോറൂം ഹൈദരാബാദില്‍

Posted on: September 5, 2022

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ തെലങ്കാനയിലെ 17-ാമത് ഷോറൂം ഹൈദരാബാദ് ഷാഅലി ബന്ദയിലെ ചാര്‍മിനാറില്‍ ആരംഭിച്ചു.

ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളോടെ 8100 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലൂടെ നിര്‍വഹിച്ചു. അസദുദ്ദീന്‍ ഉവൈസി എംപി ഷോറൂം ഉപയോക്താക്കള്‍ക്കായി തുറന്നുകൊടുത്തു. ചാര്‍മിനാര്‍ ഡിവിഷന്‍ എംഎല്‍എ മുംതാസ് അഹമ്മദ് ഖാന്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഒ, അഷര്‍, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍മാരായ സി. മായിന്‍കുട്ടി, കെ.പി. വീരാന്‍കുട്ടി, ബിടുബി ആന്‍ഡ് മാനുഫാക്ച്ചറിങ് (ഇന്ത്യ) ഡയറക്റ്റര്‍ എ.കെ. നിഷാദ്, റീട്ടെയ്ല്‍ ഓപ്പറേഷന്‍സ് ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അത്യാധുനിക സൗകര്യങ്ങളോടെ ഷാഅലി ബന്ദയിലിലെ ചാര്‍മിനാറില്‍ ഐഎസ്എം കോംപ്ലക്‌സിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബ്രൈഡല്‍, പാര്‍ട്ടി വെയര്‍, നിത്യേന ഉപയോഗത്തിനുള്ള ആഭരണങ്ങള്‍ എന്നിവയ്ക്ക് പുറമെ ഏത് പ്രായത്തിലുള്ളവര്‍ക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്‌കാരങ്ങള്‍ക്ക് അനുയോജ്യവുമായ വിപുലവും ആകര്‍ഷകവുമായ ആഭരണശേഖരം പുതിയ ഷോറൂമിലുണ്ട്. ലോക നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

പരിശീലനം ലഭിച്ച ടീം അംഗങ്ങള്‍ ഉപയോക്താക്കള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തും. രാജ്യത്ത് എവിടെയും സ്വര്‍ണത്തിന് ഒരേവിലയാണ് കമ്പനി ഈടാക്കുന്നത്. ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലിയും, സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവയും രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ്ടാഗ്, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണത്തിന് 100 ശതമാനം മൂല്യം, സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 100 ശതമാനം ബിഐഎസ് ഹാള്‍മാര്‍ക്കിംഗ്, 28ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐജിഐ- ജിഐഎ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരന്റി, എല്ലാ ആഭരണങ്ങള്‍ക്കും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ, അംഗീകൃതതസുകളില്‍ നിന്ന് ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വര്‍ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും ന്യായമായ
ആനുകൂല്യങ്ങളും മികച്ച തൊഴില്‍ അന്തരീക്ഷവും നല്‍കി നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്ക് ന്യായമായ പണിക്കൂലി എന്നീ പത്ത് പ്രോമിസുകളാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ്ഡയമണ്ട്‌സ് ഉപയോക്താക്കള്‍ക്കായി നല്‍കുന്നത്.