സിയാൽ ശൈത്യകാല ഷെഡ്യൂൾ പുറത്തിറക്കി

Posted on: October 23, 2013

Cochin-International-Airporകൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസിന്റെ ശൈത്യകാല ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 27 മുതൽ 2014 മാർച്ച് 29 വരെയാണ് ശൈത്യകാല ഷെഡ്യൂളിന്റെ കാലാവധി. ഇന്റർനാഷണൽ സെക്ടറിൽ പ്രതിവാരം 232 സർവീസും ഡൊമസ്റ്റിക്ക് സെക്ടറിൽ 246 സർവീസുകളും ഉൾപ്പടെ മൊത്തം 478 സർവീസുകളാണുള്ളത്.

വിമാനസർവീസുകളുടെ എണ്ണത്തിൽ 11 ശതമാനം വർധനയുണ്ട്. ഇന്റർനാഷണൽ സെക്ടറിൽ ഏറ്റവും കൂടുതൽ സർവീസുകളുള്ളത് ദുബായിലേക്കാണ്. ആഴ്ചയിൽ 35 ഫ്‌ളൈറ്റുകൾ.ഡൊമസ്റ്റിക്ക് സെക്ടറിൽ മുംബൈയിലേക്ക് 78 സർവീസുകളുമുണ്ട്.