സിയാൽ ശീതകാല ഷെഡ്യൂളിൽ പ്രതിവാരം 1294 ഫ്‌ളൈറ്റുകൾ

Posted on: November 1, 2016

cial-terminal-big

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2016-17 വർഷത്തെ ശീതകാല വിമാന സമയക്രമം നിലവിൽ വന്നു. 2017 മാർച്ച് 25 വരെ പ്രാബല്യത്തിലുള്ള ഷെഡ്യൂളിൽ പ്രതിവാരം 1294 സർവീസുകളുണ്ട്. കഴിഞ്ഞ സമ്മർ ഷെഡ്യൂളിൽ ഇത് 1142 ആയിരുന്നു.

കുവൈറ്റ് എയർലൈൻസ്, മലിൻഡോ എയർ, സൗദി അറേബ്യൻ എയർലൈൻസ് എന്നിവ രാജ്യാന്തര സെക്ടറിലും എയർ ഏഷ്യ ഇന്ത്യ, ഇൻഡിഗോ എന്നിവ ആഭ്യന്തര സെക്ടറുകളിലും സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. പുതിയ ഷെഡ്യൂൾ പ്രകാരം രാജ്യാന്തര സെക്ടറിൽ ദുബായിലേക്കാണ് ഏറ്റവുമധികം സർവീസുകളുള്ളത് – പ്രതിവാരം 60 ഫ്‌ളൈറ്റുകൾ. അബുദാബി -35, മസ്‌ക്കറ്റ് -34, ഷാർജ -28, കുലാലംപൂർ -18, ബാങ്കോക്ക് -7, സിംഗപ്പൂർ- 14 എന്നിവടങ്ങളിലേക്കാണ് മറ്റു സർവീസുകൾ.

ആഭ്യന്തര മേഖലയിൽ ഡൽഹിയിലേക്ക് പ്രതിവാരം 99 ഉം മുംബൈയിലേക്ക് 57 ഉം ബംഗലുരുവിലേക്ക് 56 ഉം സർവീസുകളുണ്ട്. അഗത്തി, അഹമ്മദാബാദ്, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, പുനെ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കും കൊച്ചിയിൽ നിന്ന് നേരിട്ട് സർവീസുണ്ട്. അന്താരാഷ്ട്ര മേഖലയിലേക്ക് 20 ഉം ആഭ്യന്തര മേഖലയിലേക്ക് ഒമ്പതും എയർലൈനുകൾ കൊച്ചിയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്.