മലബാർ ഗോൾഡ് ഓൺലൈൻ സ്‌റ്റോർ ആരംഭിച്ചു

Posted on: October 23, 2013

malabar-goldമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഓൺലൈൻ സ്‌റ്റോർ ബ്രാൻഡ് അംബാസഡർ കൂടിയായ ബോളിവുഡ് താരം കരീന കപൂർ ഉദ്ഘാടനം ചെയ്തു. www.shop-mgd.com എന്ന ഓൺലൈൻ സ്‌റ്റോറിൽ ആഭരണങ്ങൾ കാണാനും ഓർഡർ നൽകാനും സൗകര്യമുണ്ട്.

ഡെലിവറി ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ മാറ്റിവാങ്ങാനുള്ള സൗകര്യം, സൗജന്യ ഇ്ൻഷുറൻസ് കവറേജ്, ആജീവനാന്ത പരിപാലനം, പണിക്കൂലി ആനുകൂല്യം തുടങ്ങിയവ ഓൺലൈൻ സ്‌റ്റോറിന്റെ സവിശേഷതകളാണെന്ന് മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾസലാം പറഞ്ഞു.

ഏഴു രാജ്യങ്ങളിലായി നൂറിലേറെ ജുവല്ലറി ഷോറൂമുകളുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് 2015 ൽ ശാഖകളുടെ എണ്ണം 220 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.