വ്യാപാര്‍ 2022 ല്‍ ഫ്‌ളിപ്കാര്‍ട്ടും

Posted on: June 17, 2022

കൊച്ചി : കേരള സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പും എഫ്‌ഐസിസിഐയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വ്യാപാര്‍ 2022 ല്‍ ഫ്‌ളിപ്കാര്‍ട്ടും. കേരളത്തിലെ എംഎസ്എംഇകള്‍, സംരംഭകര്‍, കരകൗശലവിദഗ്ധര്‍ എന്നിവര്‍ക്ക് ഫ്‌ളിപ്കാര്‍ട്ട് പിന്തുണ നല്‍കും.

ഫ്‌ളിപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസിലൂടെ, കരകൗശല തൊഴിലാളികള്‍ക്കും വില്പനക്കാരായ കമ്മ്യൂണിറ്റികള്‍ക്കും വിശാലമായ വിപണിയിലെത്താന്‍ ഒരു ജനാധിപത്യ പ്ലാറ്റ്‌ഫോം നല്‍കാനാണ് ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് ചീഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഓഫീസര്‍ രജനീഷ് കുമാര്‍ പറഞ്ഞു.

 

TAGS: Flipkart |