എം എ യൂസഫലിക്ക് ധനലക്ഷമി ബാങ്കിലും ഓഹരിപങ്കാളിത്തം

Posted on: October 22, 2013

M.A.Yoosafaliതൃശൂർ ആസ്ഥാനമായ ധനലക്ഷമി ബാങ്കിൽ പ്രമുഖ പ്രവാസി വ്യവസായിയും ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി 4.99 ശതമാനം ഓഹരി പങ്കാളിത്തം നേടി. ഇതോടെ കേരളത്തിലെ മൂന്ന് വാണിജ്യ ബാങ്കുകളിൽ യൂസഫലിക്കു ഓഹരിപങ്കാളിത്തമായി. നേരത്തെ കാത്ത്‌ലിക് സിറിയൻ ബാങ്കിലും ഫെഡറൽ ബാങ്കിലും ഓഹരി വാങ്ങിയിരുന്നു. മൂന്നു ബാങ്കുകളിലുമായി 500 ൽപ്പരം കോടി രൂപയുടെ മൂലധന നിക്ഷേപമാണ് എം.എ. യൂസഫലി നടത്തിയിട്ടുള്ളത്.

ഈ ബാങ്കുകളുടെ പ്രവർത്തനങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എം. എ. യൂസഫലി പറഞ്ഞു. വിദേശ മലയാളികൾ കേരളത്തിലെ ബാങ്കുകളിൽ കൂടുതൽ നിക്ഷേപിക്കാൻ തയാറാകണം. അതു കേരളത്തിന്റെ വികസനത്തിനു ആക്കം കൂട്ടുമെന്നും അദേഹം പറഞ്ഞു.