കേസോറാം ടയർ പ്ലാന്റ് വാങ്ങാൻ എംആർഎഫും അപ്പോളോയും രംഗത്ത്

Posted on: February 9, 2015

Birla-Tyres-CS

മുംബൈ : ബി.കെ. ബിർള ഗ്രൂപ്പ് കമ്പനിയായ കേസോറാം ഇൻഡസ്ട്രീസിന്റെ ടയർ യൂണിറ്റ് വാങ്ങാൻ എംആർഎഫും അപ്പോളോയും രംഗത്ത്. ബിർള ടയറുകൾ നിർമ്മിക്കുന്ന ഉത്തർഖണ്ഡിലെ ലക്‌സറിലുള്ള പ്ലാന്റാണ് വിൽക്കാൻ ഒരുങ്ങുന്നത്.

ഇപ്പോൾ 44 ലക്ഷം കമേർഷ്യൽ വെഹിക്കിൾ ടയറുകളാണ് ലക്‌സർ പ്ലാന്റിന്റെ ഉത്പാദനം. പ്രതിവർഷം 12.1 ദശലക്ഷം ടയറുകളാണ് സ്ഥാപിത ശേഷി.