എയർഇന്ത്യയ്ക്ക് ജനുവരിയിൽ 8.4 ശതമാനം വരുമാന വളർച്ച

Posted on: February 8, 2015

AirIndia-B-747-400-big

മുംബൈ : യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയെ തുടർന്ന് എയർഇന്ത്യയ്ക്ക് ജനുവരിയിൽ 8.4 ശതമാനം വരുമാനവളർച്ച. ടിക്കറ്റ് വില്പനയിലൂടെ ജനുവരിയിൽ ലഭിച്ചത് 1,500 കോടി രൂപയാണ്. ആഭ്യന്തര-രാജ്യാന്തര സെക്ടറുകളിൽ ഉയർന്ന സീറ്റ് ഫാക്ടർ നിലനിർത്തനായി.

യാത്രക്കാരുടെ എണ്ണം 2015 ജനുവരിയിൽ കഴിഞ്ഞവർഷത്തേക്കാൾ 16.7 ശതമാനം വർധിച്ച് 51,829 ആയി. 2014 ജനുവരിയിൽ 44,420 പേരായിരന്നു എയർ ഇന്ത്യയിൽ യാത്രചെയ്തത്. 2014 ഡിസംബറിൽ എയർഇന്ത്യ 14.6 കോടി രൂപ അറ്റാദായം നേടി. അതേസമയം മുൻവർഷം ഇതേകാലയളവിൽ 168.7 കോടി രൂപ നഷ്ടത്തിലായിരുന്നു എയർഇന്ത്യ.