മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂം വാരണാസിയില്‍ തുടങ്ങി

Posted on: January 24, 2022

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആഗോള വികസന പദ്ധതികളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പുതിയ ഷോറൂം ആരംഭിച്ചു.

ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലുടെ നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായവാരണാസി എംഎല്‍ എ സൗരഭ് ശ്രീവാസ്തവഷോറൂം ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തു.

മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, ഇന്റര്‍ നാഷണല്‍ ഓപ്പറേ ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, റീട്ടെയില്‍ഓപറേഷന്‍ ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ്, നോര്‍ത്ത് ഇന്ത്യ റീജണല്‍ ഹെഡ് എന്‍.കെ. ജിഷാദ് മറ്റ് മാനേജ്‌മെന്റ അംഗങ്ങള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.