കൊച്ചി വിമാനത്താവളത്തിൽ സിഎടി-3 സംവിധാനം

Posted on: January 29, 2015

Flight-operations-in-bad-wh

നെടുമ്പാശേരി : മോശം കാലാവസ്ഥയിൽ വിമാനങ്ങളുടെ സുരക്ഷിതമായ ടേക്ക്ഓഫും ലാൻഡിംഗും സാധ്യമാക്കുന്ന സിഎടി-3 സംവിധാനം കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ സ്ഥാപിക്കും. ജൂലൈ അവസാനത്തോടെ സിഎടി-3 സംവിധാനം പ്രവർത്തനക്ഷമമാകും. നിലവിൽ ഡൽഹിയിൽ മാത്രമാണ് സിഎടി സംവിധാനമുള്ളത്.

സിഎടി-3 ഉപയോഗിക്കാൻ പൈലറ്റുമാരെ പരിശീലിപ്പിക്കണമെന്ന് എയർപോർട്ട് അഥോറിട്ടി വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെറ്റീരിയോളജിക്കൽ വകുപ്പും എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയും സംയുക്തമായാണ് കൊച്ചി ഉൾപ്പടെ രാജ്യത്തെ 13 എയർപോർട്ടുകളിൽ സിഎടി-3 സ്ഥാപിക്കുന്നത്.