ബാഗ്ദാദ് ഫ്‌ളൈറ്റുകൾ റദ്ദാക്കി

Posted on: January 27, 2015

Baghad-International-Airpor

ദുബൈ : ബാഗ്ദാദിൽ ലാൻഡ് ചെയ്ത ഫ്‌ളൈ ദുബായ് വിമാനത്തിന് നേർക്കുണ്ടായ വെടിവയ്പ്പിനെ തുടർന്ന് യുഎഇയിൽ നിന്നും ബാഗ്ദാദിലേക്കുള്ള ഫ്‌ളൈറ്റുകൾ റദ്ദാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. യാത്രക്കാർ സുരക്ഷിതരാണെന്ന് ഫ്‌ളൈ ദുബായ് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുഎഇ സിവിൽ ഏവിയേഷൻ അഥോറിട്ടിയുടെ നിർദേശപ്രകാരമാണ് എമിറേറ്റ്‌സ്, ഇത്തിഹാദ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികളുടെ ബാഗ്ദാദ് ഫ്‌ളൈറ്റുകളാണ് അടിയന്തരമായി കാൻസൽ ചെയ്തത്.