ബി.പി.സി.എല്‍. കേരള സര്‍ക്കാരിന് 108.27 കോടി ലാഭവീതം നല്‍കി

Posted on: November 10, 2021

കൊച്ചി : പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിന്റ 2020-21 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായ 108.27 കോടി രൂപ കേരള സര്‍ക്കാരിന് കൈമാറി. തിരുവനന്തപുരത്തു നടന്നചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബി.പി.സി.എല്‍.-കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്നയാണ് തുക കൈമാറിയത്.

മന്ത്രിമാരായ എം.വി. ഗോവിന്ദന്‍, പി. രാജീവ്, പി.വി. ശ്രീനിജിന്‍ എം.എല്‍.എ. എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആദ്യ ഗഡുവായി 39.20 കോടി രൂപ നേരത്തേ നല്‍കിയിരുന്നു. 1,86,66,666 ഓഹരികളാണ് കേരള സര്‍ക്കാരിന് ബി.പി.സി.എല്ലിലുള്ളത്.