ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ ശേഷി വർധിപ്പിക്കാനൊരുങ്ങുന്നു

Posted on: September 26, 2016

kochi-refinery-big

കൊച്ചി : ഭാരത് പെട്രോളിയം കോർപറേഷൻ കൊച്ചി റിഫൈനറിയുടെ ശേഷി വർധിപ്പിക്കാനൊരുങ്ങുന്നു. നിലവിലുള്ള 9.5 ദശലക്ഷം ടണ്ണിൽ നിന്ന് 15.5 ദശലക്ഷം ടണ്ണായി ശേഷി വികസനം നടപ്പാക്കി വരികയാണ്. നടപ്പ് വർഷം നാലാം ക്വാർട്ടറിൽ ഇത് കമ്മീഷൻ ചെയ്യും. തുടർന്ന് കൊച്ചി റിഫൈനറിയുടെ ശേഷി 22 ദശലക്ഷം ടണ്ണായി വർധിപ്പിക്കാനാണ് ബിപിസിഎല്ലിന്റെ പദ്ധതി. വികസനത്തിന് ആവശ്യമായ ഭൂമി കൊച്ചി റിഫൈനറിയുടെ കൈവശമുണ്ടെന്നുള്ളതാണ് ബിപിസിഎല്ലിന്റെ നേട്ടം.

ബിപിസിഎല്ലിന്റെ 20,000 കോടിയുടെ സംയോജിത റിഫൈനറി വികസന പദ്ധതിയുടെ ഭാഗമാണ് കൊച്ചിയിലെ വികസനം. 5,000 കോടിയുടെ പെട്രോകെമിക്കൽ പ്രോജക്ടും പദ്ധതിയുടെ ഭാഗമാണ്. സ്‌പെഷ്യാലിറ്റി കെമിക്കലുകളായിരിക്കും ഇവിടെ നിർമ്മിക്കുന്നത്.